Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNews5-ാമത് മനയ്ക്കച്ചിറ...

5-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ദിവ്യജ്യോതി ശിവഗിരി മഹാസമാധിയിൽ നിന്ന് ഏറ്റുവാങ്ങി

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ദിവ്യജ്യോതി ശിവഗിരി മഹാസമാധിയിൽ നിന്ന് ഏറ്റുവാങ്ങി. ശിവഗിരിമഠത്തിലെ സ്വാമി വിദ്യാനന്ദയിൽ നിന്ന് തിരുവല്ല യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, വൈദികസമിതി പ്രസിഡന്റ് ഷിബു തന്ത്രി, സെക്രട്ടറി സുജിത്ത് ശാന്തി, മഠത്തുംഭാഗം ശാഖാ യൂണിയൻ കമ്മിറ്റിയംഗം അനീഷ് പുറമറ്റം എന്നിവർ ചേർന്ന് ദിവ്യജ്യോതി ഏറ്റുവാങ്ങി.

തുടർന്ന് നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഇന്നലെ ദിവ്യജ്യോതി എത്തിച്ചു. ഇന്ന് രാവിലെ 7ന് നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രാങ്കണത്തിൽനിന്നും ദിവ്യജ്യോതിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 8.15ന് വിഗ്രഹഘോഷയാത്ര പെരിങ്ങര ഗുരുവാണീശ്വരം ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടും.8.45ന് പൊടിയാടി ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് തൃക്കൊടി എഴുന്നള്ളിക്കും.9ന് കൊടിമര ഘോഷയാത്ര നെടുമ്പ്രം ഈസ്റ്റ് ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്നും, 9.30ന് കൊടിക്കയർ വെൺപാല ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്നും വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ മനയ്ക്കച്ചിറയിലെ ശ്രീനാരായണ കൺവെൻഷൻ നഗറിലെത്തിക്കും. രാവിലെ 9.45ന് കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ കൺവെൻഷൻ നഗറിൽ ദിവ്യജ്യോതിപ്രതിഷ്ഠ നിർവ്വഹിക്കും.10ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.10.15ന് ശാന്തിഹവനം.10.30ന് ഭദ്രദീപ പ്രകാശനവും പ്രഭാഷണവും സ്വാമി ശിവബോധാനന്ദ നിർവ്വഹിക്കും.11ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം പറയും.അഡ്വ.കെ.യു.ജെനീഷ് കുമാർ എം.എൽ.എ, രാജ്യസഭാ മുൻഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ,യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.ഉദയഭാനു, എ.പി.ജയൻ, അഡ്വ.വി.എ.സൂരജ്, എം.ഡി.ദിനേശ്കുമാർ, അനുരാധ സുരേഷ്, കെ.പി.കൃഷ്ണകുമാരി, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും.1.15ന് ബിബിൻ ഷാൻ പ്രഭാഷണം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

ശബരിമല : ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന്...

പത്തനംതിട്ടയ്ക്ക് ആവേശമായി മിഡ്നൈറ്റ് മാരത്തോൺ

പത്തനംതിട്ട: രാത്രികാല ജീവിതം സജീവമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ സംഘടിപ്പിച്ച മിഡ്നൈറ്റ് മാരത്തോൺ  ആവേശമായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.  700 ൽ അധികമാളുകൾ...
- Advertisment -

Most Popular

- Advertisement -