Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളി -...

അതിരപ്പിള്ളി – മലക്കപ്പാറ റോഡിൽ പണികൾ നടക്കുന്നതിനാൽ: ഗതാഗതം താൽകാലികമായി നിരോധിച്ചു

തൃശൂർ: അതിരപ്പിള്ളി – മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അടിയന്തര റോഡ് നിർമ്മാണ – നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഈ റൂട്ടിൽ താത്കാലികമായി പൂർണ്ണ ഗതാഗത നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള വാഹനങ്ങൾ മലക്കപ്പാറയിലും ചാലക്കുടിയിൽ നിന്നുള്ളവ വാഴച്ചാലിലും തടയും. തമിഴ്‌നാട്  ഭാഗത്തുനിന്ന് അതിരപ്പിള്ളി, ചാലക്കുടി ഭാഗങ്ങളിലേക്ക് പോകുന്നതിനായി മലക്കപ്പാറ വഴി വരുന്ന എല്ലാത്തരം വാഹനങ്ങളും മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ തടസം ഉണ്ടാകും. ഈ വാഹനങ്ങൾക്ക് വനമേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ചാലക്കുടി, അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ, വാൽപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ തടയും. ഈ ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്കും മറ്റ് വാഹനങ്ങൾക്കും വാഴച്ചാലിനപ്പുറത്തേക്ക് പ്രവേശനമില്ല.

റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ പൊതുജനങ്ങളും വിനോദസഞ്ചാരികളും ഈ നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ: കര്‍ശന നടപടിയുമായി റെയില്‍വേ

ന്യൂഡൽഹി : വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ. പട്‌ന - ടാറ്റാനഗര്‍ വന്ദേ ഭാരതില്‍ ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത്...

മാർ ക്രിസോസ്റ്റം സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ : മാർ ക്ലീമീസ് വലിയ മെത്രാപ്പോലിത്ത

തിരുവല്ല: സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വപൗരൻ ആയിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റംവലിയ മെത്രാപ്പോലീത്തയെന്നും സാധാരണ ജനങ്ങളുടെ വേദനകളെ സ്വയം സ്വീകരിച്ചു അതിൻ്റെ പരിഹാരത്തിനു വേണ്ടി അവസാനം വരെ ജീവിച്ച ഇടയൻ...
- Advertisment -

Most Popular

- Advertisement -