Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഞ്ചാവ് വില്‍പന:...

കഞ്ചാവ് വില്‍പന: അസം സ്വദേശിയെ  എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

ആലപ്പുഴ: മാന്നാറില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന അസം സ്വദേശിയെ രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ബിനോയ് ഡൈമാറി (34) ആണ് പിടിയിലായത്. മാന്നാര്‍- മാവേലിക്കര റോഡില്‍ കുറ്റിയില്‍ ജങ്ഷന്‍ പെട്രോള്‍ പമ്പിന്റെ എതിര്‍വശത്തായിരുന്നു ഇയാള്‍ മീന്‍ കച്ചവടം നടത്തിയിരുന്നത്.

രാത്രികാലങ്ങളില്‍ മത്സ്യം വാങ്ങാനെന്ന വ്യാജേന നിരവധിയാളുകള്‍ ലഹരിവസ്തുക്കള്‍ക്കായി ഇവിടെയെത്തുന്നത് പതിവായതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂര്‍ എക്സൈസ് സംഘം മാന്നാറില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

ചെങ്ങന്നൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജീവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബാബു ഡാനിയേല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീജിത്ത് ആര്‍, താജുദ്ദീന്‍, പ്രദീഷ് പി നായര്‍, വിഷ്ണു വിജയന്‍, സിവില്‍ എക്സൈസ് ഓഫീസറും ഡ്രൈവറുമായ സന്ദീപ് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതമൺ പാലത്തിന്റെ അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ: റാന്നി എംഎൽഎ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ റാന്നി എംഎൽഎ അഡ്വ. പഴകുളം മധു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ...

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകള്‍ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.  കൂടാതെ14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -