Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു പവലിയന്റെ...

നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റും: ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ഉറപ്പാക്കും

ആലപ്പുഴ : ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ കളക്ടറ്റേറ്റിൽ ചേർന്ന നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി യോഗം തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ല കളക്ടറുമായ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റുന്നതിനു വേണ്ടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകുവാനും എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു.

നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടു കർമ്മം ജൂലൈ മാസം എട്ടാം തീയതി തിങ്കളാഴ്ച 9.00 മണിക്ക് പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റ്‌റിൽ ജില്ലാ കളക്ടർ നിർവ്വഹിക്കും. ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്സിൽ 300 ടിക്കറ്റ് നൽകുവാനും അവിടെ ഇരിക്കുന്നവർക്ക് പ്രത്യേക ഇരിപ്പിട സംവിധാനവും യാത്രാ സംവിധാനവും ഏർപ്പെടുത്താൻ  യോഗം തീരുമാനിച്ചിട്ടുണ്ട്.  ഈ വർഷത്തെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ തീയതി ജൂലൈ 10 മുതൽ  20  വരെ സബ് കളക്ടറുടെ  കാര്യാലയത്തിൽ  നടത്തും.

നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജൂലൈ 26 ന് രാവിലെ 9.00 മണിക്ക് വൈ.എം.സി.എ ഹാളിൽ ജില്ലാ കള്കർ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അന്വേഷിച്ച് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്: പവന് 880 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞ് 1,16,160 രൂപയാണ്  വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.  ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160...
- Advertisment -

Most Popular

- Advertisement -