Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവേൾഡ് കപ്പ്...

വേൾഡ് കപ്പ് ആവേശത്തിനൊപ്പം തൂഫാൻ പ്രചരണവും

പത്തനംതിട്ട: ജില്ലാ സ്പോർട് കൗൺസിലിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലോക കപ്പിൻ്റെ ആവേശത്തോടൊപ്പം സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ പ്രചാരണവും ചേർത്ത് ജില്ലയിലുടനീളം നടത്തിവരുന്ന തൂഫാൻ കിക്ക് ഹിറ്റായി.

നൂറുകണക്കിന് പേരാണ് വിവിധ ഇടങ്ങളിലായി ഇന്ന് കിക്ക് എടുത്തത്.  പമ്പയിൽ നിന്നും ആരംഭിച്ച് കൊടുമണ്ണിൽ എത്തിച്ചേർന്ന വാഹന പ്രചരണ വൺ ബില്യൺ ഗോൾ പരിപാടി നിലക്കൽ അട്ടത്തോട് ട്രൈബൽ സ്കൂളിൽ തുടങ്ങി വിവിധ സ്കൂളുകൾ, ആദിവാസി ഊരുകൾ, പോലീസ് സേന, പൊതുജനങ്ങൾ, ശബരിമല തീർത്ഥാടകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ സമാപിച്ചു.

തൂഫാൻ കിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമായിരുന്നു കെ.ടി ചാക്കോ നിർവഹിച്ചു. യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു.

തൂഫാൻ കിക്കിന് സ്പോർട് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ ഫുട്ബോൾ കൈമാറി. സെക്രട്ടറി അമൽജിത്ത്, എക്സിക്യൂട്ടീവ് അംഗം ഗിരീഷ്, വടംവലി അസോസിയേഷൻ പ്രസിഡൻറ് മോഹൻദാസ് , റോബിൻ വിളവിനാൽ, ജഗദീഷ് ആർ കൃഷ്ണൻ, ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ നിർവഹിച്ചു. മാർത്തോമാ സ്കൂളിൽ  നടന്ന തൂഫാൻ കിക്കിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റർ അവധി : യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

ബാംഗ്ലൂർ: ദുഃഖ വെള്ളി, ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് ബാംഗ്ലൂരിൽ നിന്നും കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ സർവീസ് വീതമാണ്...

ഓപ്പറേഷൻ ലൈഫ് : 7 ജില്ലകളിലായി 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം : ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -