Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserry149-ാമത് മന്നം...

149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ

ചങ്ങനാശ്ശേരി : 149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന,10.30-ന് അഖിലകേരള  നായർ പ്രതിനിധിസമ്മേളനം സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വാഗതവും സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും.

വൈകീട്ട് മൂന്നിന് കുന്നക്കുടി ഹാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, വൈകീട്ട് 6.30-ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.രാത്രി ഒൻപതിന് മേജർ സെറ്റ് കഥകളി നളചരിതം നാലാംദിവസം, നിഴൽക്കുത്ത്. രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന.വേദിയിൽ ഏഴുമുകൽ വെട്ടിക്കവല കെ.എൻ.ശശികുമാറിന്റെ അവതരിപ്പിക്കുന്ന  നാഗസ്വരക്കച്ചേരി. രാവിലെ 8.30-ന് സാന്ദ്രാനന്ദലയം.

11-ന് നടക്കുന്ന മന്നംജയന്തിസമ്മേളനം ദേശീയന്യൂനപക്ഷകമ്മീഷനംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. കവിയും ഗിനരചയിതാവും രാജീവ് ആലുങ്കൽ അനുസ്മരണപ്രഭാഷണം നടത്തും.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വഗതവും ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിളള നന്ദിയും അറിയിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുഷ്പോത്സവം നാളെ സമാപിക്കും

തിരുവല്ല: അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മൈതാനത്തിൽ നടക്കുന്ന പുഷ്പോത്സവം 2026 നാളെ സമാപിക്കും. വിഭിന്നങ്ങളായ പൂക്കൾക്ക് പുറമേ ഡ്യൂം തിയേറ്ററും, ഹൊറർ വില്ലേജും വ്യത്യസ്തമായ അനുഭവമായി തീരുന്നു. കലാസന്ധ്യ അഡ്വ....

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം

പത്തനംതിട്ട : മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ജനുവരി 10 ന് റെഡ് അലേര്‍ട്ട് ലെവലായ 190 മീറ്ററില്‍ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ട്...
- Advertisment -

Most Popular

- Advertisement -