Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ദ്വാരപാലക...

ശബരിമല ദ്വാരപാലക ശിൽപ്പത്തിന്റെ അറ്റകുറ്റപ്പണി: കോടതിയുടെ അനുമതി ലംഘിച്ച് സ്വർണപാളി ചെന്നൈയിൽ കൊണ്ടുപോയി

ശബരിമല : ശബരിമല ദ്വാരപാലക ശിലപ്പത്തിന്റെ സ്വർണപാളി കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിയ്‌ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വലിയ വീഴ്ച സംഭവിച്ചതായി കാണിച്ച് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.

സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചായാണുണ്ടായതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ശ്രീകോവിലിന്റെ ഇരുവശങ്ങളിലായുള്ള ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണപാളികൾ ഉപയോഗിച്ച് മൂടിയിരുന്നു. ഈ സ്വർണപാളികളിൽ കേടുപാടുകൾ ഉണ്ടായിയെന്നും ഇത് പരിഹരിക്കണമെന്നും പറഞ്ഞാണ് ദേവസ്വം ബോർഡ് ഇത് ഇളക്കിക്കൊണ്ടുപോയത്.

ഇങ്ങനെ കൊണ്ടുപോയത് ദേവസ്വം ബാർഡ് ഹൈക്കോടതിയേയോ സ്പെഷ്യൽ കമ്മിഷണറയോ അറിയിച്ചിരുന്നില്ല. ഇത്തരത്തിൽ സ്വർണപാളികൾ ഇളക്കണമെങ്കിൽ ഹൈക്കോടതിയെ അറിയിച്ച് ഒരു സമിതിയെ നിയോഗിക്കണമായിരുന്നു. ഈ സമിതിയുടെ പൂർണ നിരീക്ഷണത്തിൽ ശബരിമലയിൽ വച്ച് തന്നെ അറ്റകുറ്റപ്പണികൾ തീർക്കേണ്ടതാണ്.

ഓണപൂജ കഴിഞ്ഞ് നട അടച്ച സമയത്ത് സ്വർണപാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ തന്ത്രിയുടെ അനുമതി വാങ്ങിയശേഷമാണ് സ്വർണപാളികൾ ഇളക്കിയതെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദു നേതൃസമ്മേളനം എറണാകുളത്ത്

കൊച്ചി: ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു നേതൃസമ്മേളനം ഇന്ന് എറണാകുളത്ത് നടക്കും. രാവിലെ 10 ന് എറണാകുളം പുല്ലേപ്പടി റോഡിലുള്ള ബിഎംഎസ് അന്താരാഷ്‌ട്ര തൊഴിലാളി പഠന കേന്ദ്രം ഹാളില്‍ ചേരുന്ന സമ്മേളനം ജുന അഖാഡ...

വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞു വന്നിരുന്ന വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ്  അനാഥാലയത്തിലെത്തിച്ചു

ആറന്മുള: മാസങ്ങളായി വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന അനാഥനായ വൃദ്ധനെ ആറന്മുള ജനമൈത്രി പോലീസ് അടൂരുള്ള അനാഥാലയത്തിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി ആറന്മുള കോഴിപ്പാലം ബസ് സ്റ്റോപ്പിലെ വെയിറ്റിംഗ് ഷെഡിൽ കഴിഞ്ഞുവന്നിരുന്ന ഇടയാറന്മുള തെക്കേവശത്ത് വീട്ടിൽ...
- Advertisment -

Most Popular

- Advertisement -