ന്യൂഡൽഹി : അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി.നിലവില്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്. കർഷകനും സാമൂഹിക പ്രവർത്തകനുമായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്.