Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോതറത്തോട് പാലം...

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: നെടുമുടി – ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു.

265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളും 12.50 മീറ്റർ നീളമുള്ള 15 പാനുകളും 7.50 മീറ്റർ ക്യാരേജ് വേയും പാലത്തിനുണ്ടാകും. 1.50 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക.

പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് മേൽനോട്ട ചുമതല. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കി ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് ലഷ്കർ ഇ തൊയ്ബ

ന്യൂഡൽഹി : ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്  തയാറെടുക്കുന്നുവെന്ന് വിവരം. പാകിസ്ഥാനിൽ നടന്ന റാലിയിലാണ് ഹാഫിസ് സയീദിന്റെ വലംകൈയായ ലഷ്കറിന്റെ കമാൻഡർ സെയ്ഫുല്ല സെയ്ഫ് ഇക്കാര്യം...

ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണം: ഡി വൈ എഫ് ഐ

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍  ബാങ്ക്...
- Advertisment -

Most Popular

- Advertisement -