Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വര്‍ണ്ണക്കൊള്ള...

ശബരിമല സ്വര്‍ണ്ണക്കൊള്ള : പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ ഇത്ര നാള്‍ കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും പത്മകുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് കാലാവധി കഴിയാത്തതിനാല്‍ ജയിലില്‍ തുടേരേണ്ടി വന്നേക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകുമാര  ഗുരുദേവൻ  അന്ധകാരത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ച മഹാത്മാവ് – മന്ത്രി വീണാ ജോർജ്ജ്

തിരുവല്ല : ഒരു ജനതയെ  അന്ധകാരത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ച മഹാത്മാവായിരുന്നു ശ്രീകുമാര ഗുരുദേവനെന്ന് മന്ത്രി വീണാ ജോർജ്ജ്. കേരളത്തിൽ  നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തച്ചുടച്ചു കൊണ്ട് അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതിയോട് പടപൊരുതി തൻ്റെ...

കെഎസ്ആർടിസി  ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഡിസൈൻ നൽകി അപ്ഗ്രേഡ് ചെയ്തു. ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍...
- Advertisment -

Most Popular

- Advertisement -