തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിന്റെ വടക്കന് ഭാഗങ്ങള്ക്കും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു.തമിഴ്നാടിനും തെക്കന് തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.
കേരളത്തില് ഇന്ന് മുതല് 20 വരെയുള്ള ദിവസങ്ങളില് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്കാണ് സാധ്യത പറഞ്ഞിരിക്കുന്നത്. ഇന്ന് മുതല് 18, 19, 20 തീയതികളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 30-40 കി.മീ. വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളത്.





