Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകസ്റ്റഡിയിലായ പ്രതി പൊലീസ്...

കസ്റ്റഡിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

തിരുവല്ല : നഗരത്തിലെ ബാർ പരിസരത്തുണ്ടായ അടിപിടിക്കിടെ യുവാവിനെ ആക്രമിച്ച  സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലിൽ വീട്ടിൽ സുബിൻ അലക്സാണ്ടർ (28) ആണ് ഇന്നലെ രാത്രിയിൽ  സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.

കുറ്റപ്പുഴ അമ്പാടി വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സവീഷ് സോമൻ (35)നെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് സുബിൻ ഇന്നലെ വൈകിട്ടോടെ പൊലീസിൻ്റെ  പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാർ പരിസരത്ത് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ സുബിൻ സവീഷിന്റെ മൊബൈൽ ഫോൺ വാങ്ങി. തുടർന്ന് മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ പണം തരണമെന്ന് ആവശ്യപ്പെട്ടു.ഇതേതുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്നക്കനാലിലെ കുട്ടികളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കും : മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം : ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാരിയുടെ മക്കളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കുട്ടികളുടെ പേരിൽ എഫ്ഡി അക്കൗണ്ട് ആരംഭിച്ച്,...

നെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം : മന്ത്രി പി പ്രസാദ്

ആലപ്പുഴ : കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ്  നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം...
- Advertisment -

Most Popular

- Advertisement -