പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ടു നടക്കും. ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സനാതന ധർമത്തിനു നേരെയുള്ള വെല്ലുവിളികൾ, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ ചർച്ചചെയ്യുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, ജനറൽ സെകട്ടറി കെ.പി.ഹരിദാസ് എന്നിവർ അറിയിച്ചു.
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ 4 ന് രാവിലെ 10 ന് സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. 5, 6 തീയതികളിലാണ്. 6 ന് രാവിലെ മുൻ ഡിജിപി ടി പി സെൻകുമാർ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.