Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ബൈപാസ്...

തിരുവല്ല ബൈപാസ് ഇനി മുതൽ ആരോഗ്യ നഗരി

തിരുവല്ല: സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസ് ബി  വൺ – ബി വൺ ജംഗ്ഷൻ്റെ ഉദ്ഘാടനം   മാത്യു ടി. തോമസ് എം. ൽ. എ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്,    മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ, പുഷ്പഗിരി മെഡിക്കൽ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.

ജംഗ്ഷനിലെ പുൽത്തകിടിയുടെയും, ചെടികളുടെയും പരിപാലന ചുമതല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിക്കാണ്. ആശുപത്രിയുടെ നേതൃത്വത്തിൽ ആയിരുന്നു തുടക്കം മുതലുള്ള സൗന്ദര്യവത്കരണം.  ആരോഗ്യ നഗരിയിലേക്ക് സ്വാഗതം എന്ന ബോർഡും  ഇവർ ഒരുക്കിയിട്ടുണ്ട്.  തിരക്കുള്ള ബൈപ്പാസ് റോഡിലൂടെ കടന്നു പോകുന്നവർക്ക് മനം കുളിർപ്പിക്കുന്ന കാഴ്ചയാണ് പുഷ്പഗിരി ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ തിരുവല്ല സി ഐ  സുനിൽ കൃഷ്ണൻ ബി. കെ,  ജോയിന്റ് ആർ ടി ഓ  ഡാനിയേൽ സ്റ്റീഫൻ, പൊതുമരാമത്ത് റോഡ് വിഭാഗം   ഫൈസൽ വി. എ,  അസ്സി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശുഭാ പി. കെ, തിരുവല്ല മർച്ചൻ്റ്  അസ്സോസ്സിയേഷൻ പ്രസിഡൻ്റ്  എം സലിം,  ഷെൽട്ടൻ വി റാഫേൽ എന്നിവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടശേരിക്കരയിൽ കാട്ടാനയുടെ ആക്രമണം; ക്ഷേത്രത്തിലെ വിഗ്രഹം തകർത്തു

പത്തനംതിട്ട: വടശേരിക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കടമാൻകുന്ന് മഹാദേവക്ഷേത്രത്തിലെ പാർവതി വിഗ്രഹം തകർന്നു. ഇന്ന് പുലർച്ചെയാണ് ആന ഇവിടെ ഇറങ്ങിയത്. ക്ഷേത്രപരിസരത്തുണ്ടായ കാട്ടാനയുടെ ആക്രമണം പ്രദേശവാസികളിലും ഭക്തജനങ്ങളിലും ആശങ്ക സൃഷ്ടിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം തകർന്നതോടെ...

മാരാമണ്‍ കണ്‍വന്‍ഷന്‍: പന്തൽ കാല്‍നാട്ട്

കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷന്റെ ഈ വർഷത്തെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് നടന്നു. മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ട് കർമം നിർവഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക്...
- Advertisment -

Most Popular

- Advertisement -