Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമണ്‍ കണ്‍വന്‍ഷന്‍:...

മാരാമണ്‍ കണ്‍വന്‍ഷന്‍: പന്തൽ കാല്‍നാട്ട്

കോഴഞ്ചേരി: മാരാമണ്‍ കണ്‍വന്‍ഷന്റെ ഈ വർഷത്തെ പന്തല്‍ കാല്‍നാട്ട് മാരാമണ്‍ മണല്‍പ്പുറത്ത് നടന്നു. മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കാൽനാട്ട് കർമം നിർവഹിച്ചു. മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ്  അദ്ധ്യക്ഷത വഹിച്ചു.

മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം  ജനറല്‍ സെകട്ടറി റവ. എബി കെ. ജോഷ്വാ കണ്‍വന്‍ഷൻ ക്രമീകരണങ്ങൾ വിശദീകരിച്ചു, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മന്‍, വികാരി ജനറല്‍ റവ.മാത്യു ജോണ്‍, സുവിശേഷ പ്രസംഗ സംഘം ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗ്ഗീസ്,  ട്രഷറര്‍ ഡോ. എബി തോമസ്  വാരിക്കാട്,  മാനേജിംഗ് കമ്മറ്റി അംഗങ്ങളായ  റവ. റൊണാള്‍ഡ് രാജു, റവ.ജോജി ജേക്കബ്, റ്റിജു എം. ജോര്‍ജ്ജ്, സാം ചെമ്പകത്തില്‍, പി.പി. അച്ചന്‍ കുഞ്ഞ്, ഗീത മാത്യു, മാത്യു ജോണ്‍,  സുബി പള്ളിക്കല്‍, സാം ജേക്കബ്, മനോജ് മലയില്‍, ജോണ്‍സന്‍ എബ്രഹാം, ഷാജി എസ്, എസ്. ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.

മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 15 വരെയാണ്  മാരാമണ്‍ മണല്‍ പുറത്ത് നടക്കുന്നത്. ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ പന്തലിന്റെ നിര്‍മ്മാണം പമ്പാ നദിയുടെ തീരത്തെ മണല്‍പ്പരപ്പില്‍ ഫെബ്രുവരി 4 ന് പൂര്‍ത്തിയാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ സിപിഎമ്മിൻ്റെ അന്തചിദ്രം മറയ്ക്കാനാന്ന് ഇപ്പോഴത്തെ അക്രമം; മുഖ്യമന്ത്രി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന സിപിഎം കേരളത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തിരിയുന്നതും മന്ത്രിമാരെ വഴിയിൽ തടയുന്നതും കേരളത്തിലെ സിപിഎമ്മിലെ അന്തഛിദ്രം മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയിൽ പുതിയ ആധാർ സേവാ കേന്ദ്രം പ്രവർത്തനസജ്ജം; 14-ന് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പത്തനംതിട്ടയിൽ പുതിയതായി ആരംഭിക്കുന്ന ആധാർ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 തിങ്കളാഴ്ച നടക്കും. രാവിലെ...
- Advertisment -

Most Popular

- Advertisement -