Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ  ക്രിസ്മസ്...

തിരുവല്ലയിൽ  ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി

തിരുവല്ല: തിരുവല്ല നഗരത്തിൽ ആദ്യമായി 5000 ത്തിൽ അധികം ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി. ഇന്ന്  വൈകിട്ട്  4.30 ന് എം.സി.റോഡിൽ തിരുവല്ല ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ  ഇരുവളളിപ്ര സെൻ്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപകർ നടത്തിയ ക്രിസ്തുമസ് ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ സാൻ്റാ ഹാർമണി 2024 ഉദ്ഘാടനം ചെയതു. ഡി. വൈ.എസ്.പി. എസ് അഷാദ്  സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്യ്തു.

പാപ്പാമാർ തുറന്ന വാഹങ്ങളിലും, പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിലും അണിനിരന്നു. തുടർന്ന്  ഇരുചക്ര വാഹന റാലിയുടെ  പിന്നിലായി വിളമ്പര വാഹനം, വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിങ്ങ്, ചെണ്ടമേളം, ബാൻ്റ് മേളം, നിശ്ചല ദൃശ്യങ്ങൾ, വാദ്യ മേളങ്ങൾ  തുടങ്ങി റാലി നഗര മദ്ധ്യത്തിലൂടെ കടന്ന്  സെൻ്റ് ജോൺസ് കത്തിഡ്രൽ അങ്കണത്തിൽ എത്തിച്ചേർന്നു.

സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിച്ച റാലിയെ കരിമരുന്നുപ്രകടനത്തോടെ വരവേറ്റു. അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നല്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം CSIR-NIIST യിൽ സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് ( ഫോർട്ടിഫൈഡ് റൈസ് കെർണൽസ് പൈലറ്റ് പ്ലാന്റ്) തിരുവനന്തപുരം CSIR-NIIST-ൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ ചെയർമാനും CSIR-NIIST ഗവേഷണ സമിതിയുടെ ചെയർമാനുമായ പത്മഭൂഷൺ...

നെഹ്റു ട്രോഫി വള്ളംകളി : ആലപ്പുഴയിൽ നാളെ  ഗതാഗതനിയന്ത്രണം

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 22-ന് രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജില്ല കോടതി പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി...
- Advertisment -

Most Popular

- Advertisement -