Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduലഹരിക്ക് അടിമയായ...

ലഹരിക്ക് അടിമയായ യുവാവ് വീട് ആക്രമിച്ചു ,കാർ കത്തിച്ചു

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിൽ ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ചു .ഭാര്യയെ ആക്രമിക്കുകയും സ്വന്തം കാർ കത്തിക്കുകയും ചെയ്തു.താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന ആരാമ്പ്രം സ്വദേശി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം നടത്തിയത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ടിപ്പർ ഡ്രൈവറായ ഷമീർ വീട്ടു സാധനങ്ങൾ അടിച്ചു തകർക്കുകയും ഭാര്യ നസീമയെ മർദിക്കുകയും ചെയ്ത ശേഷം ഭാര്യവീട്ടിലെത്തി വീടിനുളളിലെ സാധനങ്ങളും നശിപ്പിച്ചു. സ്വന്തം കാറിന് തീയിടുകയും വഴിയരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാർ തല്ലിത്തകര്‍ക്കുകയും ചെയ്തു .നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തൂണില്‍ കെട്ടിയിട്ടശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഷമീർ ലഹരിമരുന്ന് ഉപയോഗിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് : നെടുമ്പ്രം നിവാസികളുടെ പൊതുകാര്യത്തിലും തത്സമയ പരിഹാരം

തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഹാരമാകുന്നു. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ...

ഗുരുവായൂർ ഏകാദശിക്കു ഇനി  ‘നീതിവിളക്ക്’ തെളിയും

തൃശൂർ: ഗുരുവായൂർ ഏകാദശിക്കു കണ്ണന് മുന്നിൽ ഇനി ‘കോടതിവിളക്ക്’ ഇല്ല. പകരം ‘നീതിവിളക്ക്’ തെളിയും. കോടതിവിളക്കെന്ന പേരിൽ ആഘോഷിക്കുന്നത് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ലഭിച്ച പരാതിയിൽ, ‘കോടതിവിളക്ക്’ എന്ന പേരിനു പകരം സാധ്യമെങ്കിൽ...
- Advertisment -

Most Popular

- Advertisement -