Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsവടശേരിക്കരയിൽ കാട്ടാനയുടെ...

വടശേരിക്കരയിൽ കാട്ടാനയുടെ ആക്രമണം; ക്ഷേത്രത്തിലെ വിഗ്രഹം തകർത്തു

പത്തനംതിട്ട: വടശേരിക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കടമാൻകുന്ന് മഹാദേവക്ഷേത്രത്തിലെ പാർവതി വിഗ്രഹം തകർന്നു. ഇന്ന് പുലർച്ചെയാണ് ആന ഇവിടെ ഇറങ്ങിയത്. ക്ഷേത്രപരിസരത്തുണ്ടായ കാട്ടാനയുടെ ആക്രമണം പ്രദേശവാസികളിലും ഭക്തജനങ്ങളിലും ആശങ്ക സൃഷ്ടിച്ചു. ക്ഷേത്രത്തിലെ വിഗ്രഹം തകർന്നതോടെ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വടശേരിക്കര മേഖലയിൽ അടുത്തകാലത്തായി കാട്ടാനകൾ ജനവാസമേഖലകളിൽ പതിവായി ഇറങ്ങുന്നതും കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നതും നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ക്ഷേത്രങ്ങൾക്കും വീടുകൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പും മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയർന്നേക്കാം. മണിയാർ ബാരേജിലെ  ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ്...

സ്‌മാർട്ട് പി.ഡി.എസ് ഇന്ന് മുതൽ ; കാർഡുടമകളും വ്യാപാരികളും ആശങ്കയിൽ

പത്തനംതിട്ട : റേഷൻ വിതരണം പൂർണമായും ഡിജിറ്റലൈസ് ചെയ്ത് കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാക്കുന്ന സ്‌മാർട്ട് പി.ഡി.എസ് സംവിധാനം സംസ്ഥാനത്ത് ഇന്ന് മുതൽ നടപ്പാക്കുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ...
- Advertisment -

Most Popular

- Advertisement -