Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്ലാസ്റ്റിക് മാലിന്യങ്ങള്‍...

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയണം : സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് യോഗം

ചങ്ങനാശേരി: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യാപകമായി കത്തിക്കുന്നതു തടയാന്‍ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും നടപടി സ്വീകരിക്കണമെന്ന് സിറ്റിസണ്‍ സോഷ്യല്‍ സര്‍വ്വീസ് യോഗം ആവശ്യപ്പെട്ടു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാലും അന്തരീക്ഷമലിനീകരണം വര്‍ധിക്കുന്നതിനാലും ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ത്രിതലപഞ്ചായത്തുകളും നഗരസഭകളും മുന്‍കൈ എടുക്കണം.

ചങ്ങനാശേരിയിലെ പ്രൈവറ്റ് സ്റ്റാന്റുകളിലും വഴിയോരങ്ങളിലും നഗരസഭ ജീവനക്കാര്‍ പലപ്പോഴും ഇത്തരം മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്.ചില സ്വകാര്യ വ്യക്തികളും ഇത്തരത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പരസ്യമായി റോഡരികില്‍ ഇട്ട് കത്തിക്കുന്നുണ്ട് .ഇത്തരത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് ഹരിത ട്രൈബ്യൂണലിന്റെ വിലക്കുള്ളതാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിമല്‍ചന്ദ്രന്‍, ഡോ. ബിജു മാത്യു, അഡ്വ. തോമസ് ആന്റണി, മാത്യു ജോസഫ്, റൗഫ് റഹീം, പി.എസ്. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാണാൻ വന്നവര്‍ ചുമതലപ്പെട്ടവരല്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യമില്ല:  ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ആവശ്യം എന്‍ എസ് എസിനില്ലെന്ന്  ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആരുമായും രാഷ്‌ട്രീയം സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടേത് വ്യക്തിപരമായ സന്ദര്‍ശനമാണ്. വന്നവര്‍ അതിന് ചുമതലപ്പെട്ടവരല്ല. എന്‍എസ്എസ് നിന്നിടത്തു തന്നെ...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി...
- Advertisment -

Most Popular

- Advertisement -