Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇത് പുതിയ...

ഇത് പുതിയ ഭാരതം: കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇത് പുതിയ ഭാരതമാണെന്നും കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജമെന്നും ബിഹാറിൽ പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ “പുതിയ” ഭാരതം സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കാൻ താൻ തീരുമാനിച്ചത് ബിഹാറിന്റെ മണ്ണിൽ നിന്നാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ആ ഓപ്പറേഷന്റെ വിജയം ലോകം മുഴുവൻ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.  മോത്തിഹാരിയിൽ 7,000 കോടിയിലധികം രൂപയുടെ രാഷ്‌ട്ര വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടു. പൂർത്തീകരിച്ച പദ്ധതികൾ ഉദ്‌ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തുടനീളം പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ 4 കോടിയിലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും ബിഹാറിൽ മാത്രം ഏകദേശം 60 ലക്ഷം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. നോർവേ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയേക്കാൾ ഈ കണക്ക് കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

മോത്തിഹാരി ജില്ലയിൽ മാത്രം ഏകദേശം 3 ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ ലഭിച്ചു, അതിന്റെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ :  കാതോലിക്കാബാവാ

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ...

തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടി: സമയത്തിൽ മാറ്റം

തിരുവനന്തപുരം:  തിരുവനന്തപുരം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ (06163, 06164) സര്‍വീസുകള്‍ റെയില്‍വേ നീട്ടിയതോടെ വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്ക് ആശ്വാസമായി. ആറ് സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചത്. സമയത്തില്‍ മാറ്റമുണ്ട്. യാത്രാതിരക്ക് കണക്കിലെടുത്താണ് പുതിയ മാറ്റം 14...
- Advertisment -

Most Popular

- Advertisement -