Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമണിമലയാറ്റിൽ കാണാതായ...

മണിമലയാറ്റിൽ കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളി: തുരുത്തിക്കാട് കണ്ണിയാണ്കടവിൽ ശനിയാഴ്ച വൈകീട്ട് മണിമലയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ എഴുമറ്റൂർ ഇരുമ്പുകുഴി സ്വദേശിയായ ഫെബി (17)ന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

വിവരമറിഞ്ഞതിനെ തുടർന്ന് ടീം എമർജൻസി പ്രവർത്തകർ ഇന്ന് പുലർച്ചെ 4 മണിക്ക് ഈരാറ്റുപേട്ടയിൽ നിന്ന് മല്ലപ്പള്ളിയിലേക്ക് തിരിക്കുകയും രാവിലെ 6 മണിക്ക് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. തുടർന്ന് രാവിലെ 7 മണിയോടെ ടീം എമർജൻസി പ്രവർത്തകർ ഫെബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് കൂട്ടുകാർക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ഫെബിനെ കാണാതായത്. വിവരമറിഞ്ഞ് സ്കൂബാ ടീമും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  പിന്നീട് രാത്രി 11:40ഓടെ തിരച്ചിൽ താൽക്കാലികമായി നിർത്തിയിരുന്നു.

ഇന്ന് പുലർച്ചെ പുനരാരംഭിച്ച തിരച്ചിലിലാണ് ടീം എമർജൻസിയുടെ നേതൃത്വത്തിൽ മൃതദേഹം കണ്ടെത്തിയത്. ടീം എമർജൻസി സംസ്ഥാന പ്രസിഡന്റെ അഷറഫ് കുട്ടി, മനാഫ്, പരീ, അല്ലാ പ്പൻ, ബഷീർ, മണിമല ടീം എമർജൻസി കാപ്റ്റൻ സഫിൻ ജെയിംസ് പതാപ്പറബിൽ എന്നിവർ തെരച്ചിലിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാൽ പൊങ്കാല : നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പൊങ്കാല ദിവസം 10 പോയിന്റുകളിൽ മെഡിക്കൽ ടീമും ആംബുലൻസുകളും സജ്ജമാക്കി. ഇത് കൂടാതെ എമർജൻസി മെഡിക്കൽ ടെക്നീഷൻ ഉൾപ്പെടെ ആംബുലൻസുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 12...

കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിനു തുടക്കം കുറിച്ചു

കോട്ടയം : കോട്ടയം ജില്ല രൂപീകൃതമായതിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിനു കളക്ട്രേറ്റിൽ തുടക്കം.ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കു മുറിച്ചും മരം നട്ടും ആഘോഷങ്ങൾക്കു തുടക്കമിട്ടു. കോട്ടയം@ 75 എഴുതിയ ജില്ലയുടെ ഭൂപടം പതിച്ച മാപ്പ് ജില്ലാ...
- Advertisment -

Most Popular

- Advertisement -