Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാന ആക്രമണത്തിൽ ...

കാട്ടാന ആക്രമണത്തിൽ  ഗൃഹനാഥന് ദാരുണാന്ത്യം

പത്തനംതിട്ട: തുലാപ്പള്ളിയിൽ ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിങ്കുന്നത്ത് മലയിൽ കുടിലിൽ  ബിജു (58) ആണ് കാെല്ലപ്പെട്ടത്. പുലർച്ചെ 3 ന് ആയിരുന്നു സംഭവം

വീട്ടുമുറ്റത്തെ കൃഷിയിടത്തിൽ അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്.

വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. ടൗണിൽ നിന്നും വളരെ ഉള്ളിൽ ശബരിമല പാതയിലാണ് ബിജുവിന്റെ വീട്. ജില്ലാ കലക്ടർ ഉൾപ്പെടെ ഉള്ളവർ സംഭവ സ്ഥലത്തെത്തി. എന്നാൽ കാട്ടാന ആക്രമണത്തിൽ പരിഹാരം കാണാതെ മൃതദേഹം വിട്ട് തരില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

ന്യൂഡൽഹി : വനിതാ സംവരണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബി.ജെ.പി ബില്ലിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തെ രാഷ്‌ട്രീയമായും സാമൂഹികമായും നേരിടാനാണ് എന്‍ഡിഎ തീരുമാനം. ബിൽ പരാജയപ്പെടുത്തിയതിൽ പാർലമെന്റ് വളപ്പിൽ എൻ.ഡി.എ....

വിവാഹത്തട്ടിപ്പുവീരനെ കോന്നി പോലീസ് പിടികൂടി

കോന്നി: വിവാഹത്തട്ടിപ്പുവീരനെ ബലാൽസംഗക്കേസിൽ കോന്നി പോലീസ് പിടികൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ്  വിവാഹത്തട്ടിപ്പുവീരൻ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയും, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌...
- Advertisment -

Most Popular

- Advertisement -