Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഎന്‍എസ്എസില്‍ ഏകാധിപത്യ...

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ലെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നായിരുന്നു മറുപടി. ‘സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പണ്ട് പറയും’ എന്നും ഉപമയായി ഗണേഷ് പറഞ്ഞു. എന്‍എസ്എസ് ഭരണഘടന താന്‍ അന്വേഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് പറയുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.

മന്നത്തു പത്മനാഭന്റെ സമാധി മന്ദിരം അദ്ദേഹത്തെ ആദരിക്കുന്ന എല്ലാവര്‍ക്കും തുറന്നു നല്‍കണം. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണം എന്ന് പറയുന്നതുപോലെ, മന്നത്ത് ആചാര്യനെ ബഹുമാനിക്കുന്ന ഏവര്‍ക്കും സമാധി മന്ദിരത്തില്‍ വന്ദിക്കാനുള്ള അവസരം നല്‍കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

ഏതെങ്കിലും ഒരു സമുദായത്തെ ആക്ഷേപിക്കുന്ന ആളല്ല മുഖ്യമന്ത്രി. വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ആര്‍ ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നാല്‍ അദ്ദേഹം കേന്ദ്രമന്ത്രിയാണെന്ന് പരിഗണിക്കണെമെന്നും  കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂടൽ ഇഞ്ചപ്പാറയിൽ വാഹനാപകടം :രണ്ടു  പേർ മരിച്ചു

കോന്നി : പുനലൂർ-കോന്നി റോഡിൽ ഇഞ്ചപ്പാറ ജംഗ്ഷന് സമീപം കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ (21) എന്നിവയാണ് മരിച്ചത്...

കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ് സണ്ണി ജോസഫ്

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് സ്ഥാനമേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ്...
- Advertisment -

Most Popular

- Advertisement -