Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamട്രാവൽസിൻ്റെ ബസ്...

ട്രാവൽസിൻ്റെ ബസ് വൈകി: 1417.50 രൂപയുടെ ടിക്കറ്റിന് 40000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും  നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള  കമ്മീഷന്‍ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. 

രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.
തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയെ സമീപിക്കുക ആയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ളമില്ല : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ...

ആലപ്പുഴ– ചങ്ങനാശേരി റോഡിൽ അപകടങ്ങൾ തുടർക്കഥ; ആശങ്ക ഒഴിയാതെ നാട്ടുകാർ

ആലപ്പുഴ: ആലപ്പുഴ–ചങ്ങനാശേരി  റോഡിൽ അപകടം തുടർക്കഥയാകുന്നു ആശങ്ക ഒഴിയാതെ നാട്ടുകാർ. റോഡിൽ റോഡിൽ ഏറ്റവും കൂടുതൽ തിരക്കുള്ള മങ്കൊമ്പ് ബ്ലോക്ക് ജംക്‌ഷനിലാണു തുടർച്ചയായി അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം മങ്കൊമ്പ് മേൽപാലത്തിലുണ്ടായ അപകടത്തിൽ പാതിരാപ്പള്ളി...
- Advertisment -

Most Popular

- Advertisement -