Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോസ്റ്റൽ വോട്ട്...

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ : ജി.സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ : പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് തിരുത്തി എന്നാണ് ജി സുധാകരൻ പൊതുവേദിയിൽ പറഞ്ഞത്.എന്നാൽ സംഭവം വിവാദമായതോടെ ഇന്നലെ വൈകിട്ട് സുധാകരൻ വെളിപ്പെടുത്തൽ നിഷേധിച്ചിരുന്നു.താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ലേശം ഭാവന കലർത്തി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവായി നിൽക്കുന്നതിനാൽ നിയമ നടപടികൾ തുടരുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : മാർച്ച് 4 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി...

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -