Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKannurകെ സുധാകരന്‍...

കെ സുധാകരന്‍ കണ്ണൂരില്‍ : പ്രവർത്തകർ സ്വീകരണം നൽകി

കണ്ണൂര്‍ : രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെ സുധാകരന്‍ കണ്ണൂരില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന്‍ സ്വീകരണമാണ് സുധാകരന് പ്രവർത്തകർ ഒരുക്കിയത്.

ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ സുധാകരന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. വൈകാരിക മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരണം.

കെ സുധാകരന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ഹൈക്കമാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സുധാകരന്റെ പിടിവാശിക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു. ഇതോടെയാണ് സുധാകരന്റെ മത്സരിക്കാനുള്ള മോഹം പൊലിഞ്ഞത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം : ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

തിരുവനന്തപുരം : വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യമില്ല. സെഷൻസ് കോടതി 27വരെ ബെയ്‌ലിനെ റിമാൻഡ് ചെയ്തു .പരാതിക്കാരി ശ്യാമിലിയാണ് ആദ്യം മർദ്ദിച്ചതെന്ന് ബെയ്‌ലിന്റെ അഭിഭാഷകൻ...

ഓഫീസുകളിലെ മാലിന്യസംസ്‌കരണത്തിനായി  പദ്ധതി തയ്യാറാക്കണം : ജില്ലാ കലക്ടര്‍

ആലപ്പുഴ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സിവില്‍ സ്റ്റേഷനുകളിലും ജൈവമാലിന്യ സംസ്‌കരണത്തിനായി പോര്‍ട്ടബിൾ ബയോബിന്‍ സ്ഥാപിക്കുന്നതിന്  തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ്...
- Advertisment -

Most Popular

- Advertisement -