Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്ര മഴ...

അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലെർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടാണ് .മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ ശക്തമാകുന്ന സാഹ​ചര്യത്തിൽ തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഉത്സവം കൊടിയേറി

ശബരിമല: ശരണം വിളികൾ ഉയർന്ന   അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി. വരുംദിവസങ്ങളിൽ...

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി...
- Advertisment -

Most Popular

- Advertisement -