പത്തനംതിട്ട : ജില്ലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഗോസമൃദ്ധി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പശു, എരുമ എന്നിവയ്ക്കും ക്ഷീരകര്‍ഷകര്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. കന്നുകാലികളെ ഒന്ന്, മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉല്‍പാദനക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ മരണം എന്നിവയ്ക്കാണ് പരിരക്ഷ ലഭിക്കുക.
രണ്ടു മുതല്‍ 10 വയസുള്ള പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പാദനശേഷിയുള്ള പശു, എരുമ, ഏഴ് മാസം ഗര്‍ഭിണികളായ കിടാരികളും ഗര്‍ഭാവസ്ഥയിലുള്ള കറവവറ്റിയ പശുക്കള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ഒരു വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 1356 രൂപയും എസ്സി/ എസ്ടി 774 രൂപയും നല്‍കേണം. 100 രൂപ പ്രീമിയത്തില്‍ കര്‍ഷകന് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 3319 രൂപയും എസ്സി എസ്ടി വിഭാഗം 1892 രൂപയും നല്‍കണം.
പദ്ധതിയില്‍ അംഗമാകാന്‍ അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.