Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസംസ്ഥാനത്ത് ഒരു...

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഒൻപതുവയസുകാരന്റെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ജൂൺ മാസത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചത്. ജില്ലയില്‍ നിപയ്‌ക്കും ഷിഗെല്ലയ്‌ക്കും പുറമേ കോളറ ആശങ്കയും തുടരുകയാണ്.

ഇന്നലെ തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇവർ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം 135 കടന്നു. 500ല്‍ പരം പേര്‍ക്ക് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

വയനാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് കൂടുതലായി രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം

 തിരുവല്ല : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എസ് എഫ് ഐ ഒ പ്രതി പട്ടികയിൽ ചേർത്തതിനെ തുടർന്ന് ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനവും കോലം...

സെൻസസ് : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാർ അറിയണം- സുപ്രീം കോടതി

ന്യൂഡൽഹി : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്ന് സുപ്രീം കോടതി. സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അത്...
- Advertisment -

Most Popular

- Advertisement -