Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉമാ തോമസിന്റെ...

ഉമാ തോമസിന്റെ അപകടം : സംഘാടകര്‍ക്കെതിരേ കേസെടുത്തു

കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നും സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

അതേസമയം ,കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിനും ​പരിക്കേറ്റ എംഎൽഎ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേത‍ൃത്വത്തിലുള്ള അഞ്ചം​ഗ സംഘം ഉൾപ്പെടെയുള്ള വിദ​ഗ്ധ ഡോക്ടർമാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെഞ്ഞാറന്മൂട് കൂട്ടകൊല : അഫാന്റെ പിതാവ് നാട്ടിലെത്തി

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടകൊല കേസിലെ പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അബ്ദുൽ റഹിം നാട്ടിലെത്തി.രാവിലെ 7.45 ഓടുകൂടി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ...

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് സമാപനം: വലിയ നോമ്പിൽ പ്രകൃതിയെയും കരുതാൻ ഓർത്തഡോക്സ് സഭ

കോട്ടയം : ലോകമെമ്പാടുമുള്ള ക്രൈസ്തവർ വലിയ നോമ്പിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ  ഏഴ് പ്രമേയങ്ങൾ അടിസ്ഥാനപ്പെടുത്തി ഹരിതനോമ്പ് ആചരിക്കാൻ  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആഹ്വാനം ചെയ്തു. നോമ്പിന്റെ ഏഴ് ആഴ്ച്ചകളിലായി പരിസ്ഥിതി സംരക്ഷണത്തിനായുള്ള...
- Advertisment -

Most Popular

- Advertisement -