Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബംഗാളിൽ പ്രതിഷേധിക്കുന്ന...

ബംഗാളിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ നാളെ ജോലിയിൽ പ്രവേശിക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് നാളെ വൈകുന്നേരം 5 മണിക്കകം ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടറുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാനും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദേശിച്ചു. ഈ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേസ് പരിഗണിക്കവേയാണ് ഇക്കാര്യം നിർദേശിച്ചത്

പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ മനസ്സിൽ ആത്മവിശ്വാസം സൃഷ്ടിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സമരത്തെ തുടർന്ന് 23 പേർ ചികിത്സ കിട്ടാതെ മരിച്ചെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാടൻപാട്ട് സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം : നാടൻപാട്ട് സംഘത്തിന്റെ വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഗായികയ്ക്ക് ദാരുണാന്ത്യം.രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയില്‍ സിനിമാപറമ്പിലാണ് അപകടം. കടയ്ക്കല്‍ ചിതറ മാടന്‍കാവ് ലക്ഷ്മി ഭവനത്തില്‍ ബാലുവിന്റെയും ഷീബയുടെയും മകള്‍ ലക്ഷ്മി...

നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം

തിരുവല്ല : കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്ന് മോഷ്ടാക്കൾ കാണിക്കവഞ്ചിയുമായി കടന്നു. ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കീഴ്വായ്പൂർ പോലീസ്...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -