Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജനറല്‍...

ആലപ്പുഴ ജനറല്‍ ആശുപത്രി ഒ പി സമുച്ചയം ഉദ്ഘാടനം നാളെ

ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ  (ഞായറാഴ്ച) ഉച്ചക്ക് 2.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് പുതിയ ഏഴു നില ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്.

കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ചികില്‍സാ ഉപകരണങ്ങളടക്കം ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവും സാധാരണക്കാരുടെ അഭയകേന്ദ്രവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനസജ്ജമായത്.

16.4 കോടി രൂപ ചെലവില്‍  എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, നൂതനമായ ലബോറട്ടറി, ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയ ഒട്ടേറെ നൂതന സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

എംആര്‍ഐ സ്‌കാനിങ് സെന്റര്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സി ടി സ്‌കാനിങ് സെന്റര്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എം പി, പിപി ചിത്തരഞ്ജന്‍ എംഎല്‍എ, ഹെല്‍ത്ത് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ എന്നിവര്‍ മുഖ്യാതിഥിയാവും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ: വന്യജീവികൾക്ക് തീറ്റ നൽകരുത് – ആർ.എഫ്.ഒ

ശബരിമല : മണ്ഡല-മകരവിളക്ക് കാലം തുടങ്ങിയശേഷം ശബരിമല സന്നിധാനത്ത് നിന്നും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. മുഴുവൻ എണ്ണത്തേയും മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്തു...

“കുട്ടനാട് സഫാരി” പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും

ആലപ്പുഴ : കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍...
- Advertisment -

Most Popular

- Advertisement -