ചങ്ങനാശ്ശേരി : ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും വരാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. 2നു നടക്കുന്ന ജയന്തിദിന സമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. ഒന്നാം തീയതി അഖിലകേരള നായർ പ്രതിനിധി സമ്മേളനം നടക്കും.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വി.ഡി. സതീശന്‍ ചങ്ങനാശ്ശേരിയിലെ എന്‍എസ്എസ് ആസ്ഥാനമായ പെരുന്ന സന്ദര്‍ശിക്കാനൊരുങ്ങുന്നത്. എന്‍എസ്എസ് നേതൃത്വവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന അകല്‍ച്ചയ്ക്കാണ് ഇതോടെ വിരാമമാകുന്നത്. മന്ത്രി കെ.മുരളീധരനും സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കും.





