Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി വികസന...

ചങ്ങനാശ്ശേരി വികസന രേഖ -ലെന്‍സ്‌ഫെഡ് ന്യൂസ് :ഫ്രാന്‍സ് ജോര്‍ജ് എം പി പ്രകാശനം ചെയ്തു

ചങ്ങനാശ്ശേരി : ലെന്‍സ്‌ഫെഡ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു മാസമായി ചങ്ങനാശ്ശേരി താലൂക്കിലെ മുനിസിപ്പാലിറ്റി പരിധിയിലും, എല്ലാ പഞ്ചായത്തുകളിലുമായി ലെന്‍സ് ഫെഡ് ഭാരവാഹികളും അംഗങ്ങളും സന്ദര്‍ശനം നടത്തിയും വികസന കോണ്‍ക്ലേവിലൂടെ ചര്‍ച്ച ചെയ്തും തയ്യാറാക്കിയ ചങ്ങനാശ്ശേരി വികസന നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയ ലെന്‍സ്‌ഫെഡ് ന്യൂസ് സപ്ലിമെന്റ് ലെന്‍സ്ഫെഡ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ നഗരിയില്‍വച്ച് ഫ്രാന്‍സിസ് ജോര്‍ജ് എം പി പ്രകാശനം ചെയ്തു.

ചങ്ങനാശ്ശേരി ടൗണ്‍ ഷിപ്, ബൈപാസ്, ഫ്ളൈയോവര്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കനാല്‍ ടൂറിസം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഈ ന്യൂസ് രേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നാടിനു വേണ്ടിയുള്ള വികസന ചര്‍ച്ചയോട് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം, മുനിസിപ്പല്‍ ചെയര്‍മാന്‍, മുന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സഹകരിച്ചു.

ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ചെറിയാന്‍ നെല്ലുവേലി, ജോണ്‍സണ്‍ ജോണ്‍, ജോഷി സെബാസ്റ്റ്യന്‍, പോള്‍ ആന്റണി, ബിജു ചെറുകാട്, നെജിമോന്‍ പി എ, മാര്‍ട്ടിന്‍ വള്ളപ്പുര, നാരായണ ശര്‍മ, ശരത് കുമാര്‍, ബൈജു ടി.സി തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലമേള നിരോധിച്ചു

പത്തനംതിട്ട: കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പയില്‍ 14 ന് നിശ്ചയിച്ചിരുന്ന ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കലക്ടര്‍ നിരോധിച്ചു. ഹൈക്കോടി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുതിന്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: 14 മരണം: മൂന്ന് പേരെ തിരിച്ചറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. തൃശ്ശൂർപഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശ്ശൂർ...
- Advertisment -

Most Popular

- Advertisement -