Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsതോമസ് ചെറിയാൻ്റെ...

തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയത്  രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവം :  ബിജു ഉമ്മൻ

പത്തനംതിട്ട : 56 വർഷം മുമ്പ്  സൈനിക വിമാനാപകടത്തിൽ കാണാതായ തോമസ് ചെറിയാൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിൻ്റെയും സൈന്യത്തിൻ്റെയും യശസുയർത്തിയ സംഭവമാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു.

ഇലന്തൂരിൽ തോമസ് ചെറിയാൻ്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 56 വർഷത്തിന് ശേഷവും തിരച്ചിൽ നടത്തി സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് മതാചാരപ്രകാരം സംസ്കരിക്കാൻ അവസരമൊരുക്കുന്ന സംഭവം ലോകരാജ്യങ്ങൾക്കാകെ മാതൃകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ സൈന്യത്തിൻ്റെ നിശ്ചയദാർഡ്യത്തിൻ്റെ ഉത്തമ ഉദാഹരണം കൂടിയായ ഈ സംഭവം. സൈന്യത്തിൻ്റെയും സൈനികരുടെ കുടുംബാംഗങ്ങളുടെയും അത്മവീര്യം ഉയർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : എസ്എഫ്ഐഒ വീണാ വിജയന്റെ മൊഴിയെടുത്തു

ചെന്നൈ : ‌മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽ വച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. വീണയുടെ കമ്പനിയായ...

കുമ്പനാട് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി

കോഴഞ്ചേരി: കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുട്ടിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി...
- Advertisment -

Most Popular

- Advertisement -