Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ വിദ്യാർത്ഥികളുമായി...

തിരുവല്ലയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ പുതഞ്ഞു

തിരുവല്ല: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ  വെള്ളക്കെട്ടിലേക്ക് ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ  നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തിറക്കി.

25 ഓളം വിദ്യാർത്ഥികളുമായി എത്തിയ തിരുവല്ല സ്വകാര്യ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്തെ ചതുപ്പിൽ പുതയുകയായിരുന്നു. തുടർന്ന് ആറുമണിയോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി ബസ് യാത്ര തിരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ശിവമണിയുടെ സംഗീതാര്‍ച്ചന

ശബരിമല : സന്നിധാനത്ത് ഡ്രമ്മിസ്റ്റ് ശിവമണിയുടെ സംഗീതാര്‍ച്ചന. രാവിലെ എട്ടിനാണ് പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയതിന് ശേഷം ശിവമണിയും സംഘവും സംഗീതാവതരണം നടത്തിയത്. സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ പരിപാടിയില്‍...

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

തിരുവനന്തപുരം : 'ഓപ്പറേഷൻ സിന്ദൂറി'ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായിഇന്ന് മുതൽ (10.05.2025) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന - ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -