Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയുടെ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം 18- ന്

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ-പ്രസവചികിത്സ (cardio obstetrics) സിമ്പോസിയം ഫെബ്രുവരി 18ന് അടൂർ വൈറ്റ് പോർട്ടിക്കോ ആഡിറ്റോറിയത്തിൽ നടക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹമ്മദ് ഇസഡ് ഗർഭാവസ്ഥയിലെ ഹൃദ്രോഗം – പ്രയോഗവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ മുഖ്യ പ്രബന്ധം അവതരിപ്പിക്കും.

തുടർന്ന് രക്തസമ്മർദം, പ്രസവത്തിനു മുൻപും പ്രസവാനന്തരവുമുള്ള കാർഡിയോമയോപ്പതി, ഹൃദയ വാൽവ് രോഗം, സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ, പൾമൊണറി എംബോളിസം സുരക്ഷിതമായ മരുന്നുകളുടെ പ്രയോഗം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചു പാനൽ ചർച്ച നടക്കും.

പ്രമുഖ പ്രസവ ചികിത്സാ വിദഗ്ധരായ പ്രൊഫ. ഡോ. ബി പ്രസന്നകുമാരി, ഡോ ജെസ്‌നാ ഹസ്സൻ, ഡോ വിജയാ ദേവി, ഡോ മിനി നമ്പൂതിരി, പ്രമുഖ കാർഡിയോളജി വിദഗ്ധരായ ഡോ വിനോദ് മണികണ്ഠൻ, ഡോ സന്ദീപ് ജോർജ്, ഡോ കൃഷ്ണ മോഹൻ, ഡോ ചെറിയാൻ ജോർജ്, ഡോ എസ് രാജഗോപാൽ, ഡോ അജിത് സണ്ണി എന്നിവർ പ്രസംഗിക്കും.

ഫീറ്റൽ മെഡിസിൻ വിദഗ്ധയായ ഡോ അനുസ്മിത ആൻഡ്രൂസ് പരിപാടിക്ക് നേതൃത്വം നൽകുന്ന സിമ്പോസിയത്തിൽ ജില്ലയിൽനിന്നും പുറത്തു നിന്നുമായി നൂറോളം ഡോക്ടർമാർ പങ്കെടുക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് നാളെ തുടക്കമാകും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ആറാം ഘട്ടത്തിന് നാളെ (02/05/2025) തുടക്കമാകും. രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ...

ഇറാൻ- യുഎസ് ചർച്ച പരാജയം ; ജെഡി വാൻസ് മടങ്ങി

ഇസ്ലാമാബാദ് : ഇസ്ലാമാബാദിൽ നടന്ന ഇറാൻ- യുഎസ് ചർച്ച പരാജയം.ചർച്ച ധാരണയാകാതെ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു.ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചർച്ച...
- Advertisment -

Most Popular

- Advertisement -