Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiമെമ്മറി കാർഡിലെ...

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട് : അതിജീവിത നൽകിയ ഉപഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃതമായി പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി ഹൈ കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മുൻപ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണം എന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി തള്ളി.

നേരത്തെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു .തുടർന്ന് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ ക്രിയാത്മകമായ പുതു പദ്ധതികളുമായി സർക്കാർ

ആലപ്പുഴ: ആലപ്പുഴയിലെ കായൽ ടൂറിസം പരമ്പരാഗത ഹൗസ്‌ബോട്ട് യാത്രകളിൽ നിന്ന് വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങളിലേക്ക് വ്യാപിക്കുകയാണ്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂസ്, കുട്ടനാട് സഫാരി തുടങ്ങിയ പദ്ധതികൾ കായൽ യാത്രയെ പ്രകൃതിഭംഗി,...

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്:  തിരുവല്ലയില്‍ പൊതുപരിപാടിയിൽ പങ്കെടുക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്.  ഏപ്രില്‍ 4-ന് സംസ്ഥാനത്തെത്തുന്ന മോദി തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഒന്നര...
- Advertisment -

Most Popular

- Advertisement -