Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeSpiritualകൊടുങ്ങല്ലൂര്‍ മീന...

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം:  കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കമായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു. പന്തീരടി പൂജക്ക് ശേഷം വടക്കേനടയില്‍ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിന് മുകളില്‍ ചെമ്പട്ട് വിരിച്ച് കോഴികളെ സമര്‍പ്പിച്ചു. കാളിയും ദാരികനുമായി അങ്കം തുടങ്ങി എന്ന ഐതിഹ്യത്തിലാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്.

നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി പാരമ്പര്യ അവകാശികളായ കാവില്‍ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും ചടങ്ങ് നിര്‍വഹിച്ച് ആത്മ നിര്‍വൃതിയടഞ്ഞു. കോഴിക്കല്ല് മൂടിയതോടെ ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികള്‍ ആലപിച്ചു. ക്ഷേത്രത്തിന്റെ നാല് നടകളിലും ഭണ്ഡാരം സ്ഥാപിച്ചു.

ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടന്‍കൊടിക്കൂറകള്‍ ഉയര്‍ത്തി. മീനമാസത്തിലെ തിരുവോണനാളില്‍ ദേവി ദാരികനുമായി യുദ്ധം തുടങ്ങിയെന്ന ഐതിഹ്യ സ്മരണയിലാണ് കോഴിക്കല്ല് മൂടല്‍ നടത്തുന്നത്. മാര്‍ച്ച് 21-ന് തൃച്ചന്ദന ചാര്‍ത്ത് പൂജയും തുടര്‍ന്ന് അശ്വതി കാവു തീണ്ടലും നടക്കും. 22-ന് ഭരണി മഹോത്സവം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ മരിച്ചനിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മരിച്ചനിലയിൽ ഫ്ലാറ്റിൽ കണ്ടെത്തി .മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ (30) ആണ് മരിച്ചത് .ഇവർ മറ്റു ഡോക്ടർമാക്കൊപ്പം ഉള്ളൂരിലെ...

മോക് ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില  സംയുക്തമായി നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം മോക് ഡ്രിൽ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത...
- Advertisment -

Most Popular

- Advertisement -