Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsകേരള സ്റ്റോറിയേക്കുറിച്ചുള്ള...

കേരള സ്റ്റോറിയേക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണം –  വി.ഡി .സതീശൻ

പത്തനംതിട്ട: കേരള സ്റ്റോറി സംബന്ധിച്ച ചര്‍ച്ചകളും വിവാദവും പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ പത്തനംതിട്ടയിൽ പറഞ്ഞു. വിവിധ മത സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വമായി ഇട്ടിരിക്കുന്ന ചൂണ്ടയാണിത്. ആ ചൂണ്ടയില്‍ കൊത്തരുത്. ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കുന്നിന് വേണ്ട സംഘപരിവാര്‍ ഒരുക്കിവച്ചിരിക്കുന്ന കെണിയില്‍ വീഴാതിരിക്കാന്‍ മതേതര കേരളം ഒറ്റക്കെട്ടയി നില്‍ക്കണം. വിദ്വേഷവും ഭിന്നതയും ഉണ്ടാക്കരുതെന്ന നിലപാടാണ് യു.ഡി.എഫിനുള്ള തെന്നും അദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു .

സി.എ.എ പ്രക്ഷോഭങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. 835 കേസുകളില്‍ എത്രയെണ്ണം പിന്‍വലിച്ചു. ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് കേസുകള്‍ പിന്‍വലിക്കാതിരിക്കുന്നത്.

ആരെയെങ്കിലും ഇറക്കി വിട്ട് എ.കെ ആന്റണിയെ ആക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ അതൊക്കെ പരാജയപ്പെടും. അദ്ദേഹത്തിന് നേരെ ചെളിവാരി എറിയാമെന്ന് ആരും കരുതേണ്ട. ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് ജനം തിരിച്ചറിയുമെന്നും സതീശൻ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രത്തിന്റെ (ഇവിഎം) കമ്മീഷനിങ്ങിന്റെ ഭാഗമായി നടത്തിയ മോക്പോളിൽ ഒരു സ്ഥാനാർഥിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച : ഡിജിപിക്ക് പരാതി നല്‍കി : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി സ്ഥിരീകരിച്ചു. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച...
- Advertisment -

Most Popular

- Advertisement -