Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിലെ...

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ ക്രിയാത്മകമായ പുതു പദ്ധതികളുമായി സർക്കാർ

ആലപ്പുഴ: ആലപ്പുഴയിലെ കായൽ ടൂറിസം പരമ്പരാഗത ഹൗസ്‌ബോട്ട് യാത്രകളിൽ നിന്ന് വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങളിലേക്ക് വ്യാപിക്കുകയാണ്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂസ്, കുട്ടനാട് സഫാരി തുടങ്ങിയ പദ്ധതികൾ കായൽ യാത്രയെ പ്രകൃതിഭംഗി, പ്രാദേശിക സംസ്കാരം, നാടൻ ഭക്ഷണം എന്നിവയുമായി ബന്ധിപ്പിക്കുന്നു.

2026 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ കണക്ക് പ്രകാരം വേഗ ആലപ്പുഴ ബോട്ട് സർവീസിൽ 12403 സഞ്ചാരികൾ യാത്ര ചെയ്തു. 54.07 ലക്ഷം രൂപയാണ് വരുമാന നേട്ടം. ഇതേ കാലയളവിൽ സീ കുട്ടനാട് ബോട്ട് സർവീസിൽ 7406 യാത്രക്കാരും, 30.46 ലക്ഷം രൂപ വരുമാനവും നേടി. കുട്ടനാട് സഫാരി 4803 യാത്രക്കാരും, 42.47 ലക്ഷം രൂപ വരുമാനവും, സീ അഷ്ടമുടി 9434 യാത്രക്കാരും, 38.99 ലക്ഷം രൂപ വരുമാനവും നേടി.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സജീവമായ ഇടപെടലുകൾ വഴി ആലപ്പുഴ ഡിപ്പോയിൽ കൈവരിച്ചത് മികച്ച സാമ്പത്തിക നേട്ടമാണ്. സാധാരണക്കാർക്ക് വിമാനയാത്ര ഉൾപ്പെടെയുള്ള ലക്ഷദ്വീപ് പാക്കേജുകൾ, ആഡംബര കപ്പൽ (നെഫെർടിറ്റി) യാത്രകൾ, കൂടാതെ മൂന്നാർ നീലക്കുറിഞ്ഞി (720 രൂപ), ഇലവീഴാപൂഞ്ചിറ (520 രൂപ), അടവി-ഗവി-പരുന്തുംപാറ (1800 രൂപ), മൂകാംബിക തുടങ്ങിയ ബജറ്റ് പാക്കേജുകൾ എന്നിവ വിജയകരമായി നടത്തുന്നു.

ആലപ്പുഴയിൽ നിന്ന് മൂന്നാർ, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതലും യാത്രകളും. ലക്ഷദ്വീപ്, വാരണാസി, മലേഷ്യ എന്നിവയാണ് പുതിയതായി തുടങ്ങുന്ന ടൂറിസം പാക്കേജുകൾ. അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം തുടങ്ങിയവയെ ബന്ധിപ്പിച്ച് പുതിയ തീർത്ഥാടന ടൂറിസം സർക്യൂട്ടിന്റെ നിർമാണവും തുടരുന്നു.

കെസി വേണുഗോപാൽ എം പി  മുൻകൈയെടുത്ത് നടപ്പാക്കുന്ന ആലപ്പുഴ ബിച്ച് പ്രോമിനെഡ്  (പാത്ത് വേ), കനാൽ നവീകരണം  എന്നിവയ്ക്കുള്ള പദ്ധതിയും ഫിനിഷിങ്ങ് പോയിന്റിലെ ബോട്ട് ടെർമിനൽ വർക്കും, ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച്  നഗരചത്വര സൗന്ദര്യവത്കരണവും തുടരുകയാണെന്ന്  ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ അഫ്സൽ യൂസഫ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർമ്മപ്പൂക്കൾ 3 നവംബർ ഒന്നിന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ജില്ല രൂപികരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ നേതൃത്വത്തിൽ സിനിമ രംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻ മാരെ അനുസ്മരിക്കുന്ന " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിക്കുമെന്ന്...

റെയിൽവേ അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും- റെയിൽവേ ചീഫ് എൻജിനീയർ

തിരുവല്ല : എംസി റോഡിനെയും ടി കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ - മനയ്ക്കച്ചിറ, തിരുമൂലപുരം - കറ്റോട് റോഡിലെയും, പ്രാവിൻകൂട് - തൈമറവും കര റോഡിലെയും  റെയിൽവേ അടിപ്പാതകളിലെ...
- Advertisment -

Most Popular

- Advertisement -