Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്കൂൾ തുറക്കൽ...

സ്കൂൾ തുറക്കൽ : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം

ആലപ്പുഴ: ജില്ലയിലെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ഉറപ്പുവരുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

മെയ്‌ 15നുള്ളിൽ സുരക്ഷാ പരിശോധന നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സംയുക്ത പരിശോധനയ്ക്ക് വിവിധ സ്‌ക്വാഡുകൾ തിരിച്ച് നടപടികൾ സ്വീകരിക്കാൻ ജെ ഡി എൽ എസ് ജി ഡി യെ ജില്ലാ കളക്ടർ ചുമതപ്പെടുത്തി. സ്കൂൾ വാഹങ്ങളുടെ പരിശോധന, സ്കൂൾ കെട്ടിടങ്ങളുടെ പരിശോധന, പരിസര ശുചീകരണം, കുടിവെള്ളം ശുദ്ധീകരിക്കൽ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കും.

പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ആവശ്യമായ പ്രതിരോധ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകി. കെ എസ് ഇ ബി വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തും.
അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ബി ജ്യോതി, തദ്ദേശസ്വയംഭരണ വകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെ എസ് ഇ ബി, ഫയർ ആൻഡ് റെസ്ക്യൂ, വനം വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി :സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു.വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി.സസ്പെന്ഷനെതിരെ എംആർ...

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം

തിരുവനന്തപുരം : നെഹ്റു ട്രോഫി വളളംകളി കാണുവാന്‍  കെ.എസ്സ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു.ഓളപ്പരപ്പിലെ ഒളിംമ്പിക്സ് ആയ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ...
- Advertisment -

Most Popular

- Advertisement -