Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിജെപി ജനാധിപത്യ...

ബിജെപി ജനാധിപത്യ സംരക്ഷണ പദയാത്ര; വെള്ളിയാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോട്ടയം: ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനാധിപത്യ സംരക്ഷണ പദയാത്രയോടനുബന്ധിച്ച്  നവംബർ 13-ന് ഉച്ചയ്ക്കു രണ്ടുമണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾക്കും വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കോട്ടയം ജില്ലാ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങൾക്ക് കോട്ടയം നഗരത്തിൽ പ്രവേശനം ഇല്ല.

എം.സി. റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ളായിക്കാട് ബൈപാസിൽനിന്ന് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകേണ്ടതാണ്.

നാട്ടകം ഭാഗത്തുനിന്ന് കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴയിൽനിന്ന് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.

കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ പട്ടിത്താനം കവലയിൽനിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.

ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ വട്ടമൂട് ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.

ഗാന്ധിനഗർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.

തിരുവാർപ്പ്, തിരുവാതുക്കൽ, കാരാപ്പുഴ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകേണ്ടതാണ്.

മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങൾ പുതുപ്പള്ളി, തെങ്ങണ വഴിയും ഏറ്റുമാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ തിരുവഞ്ചൂർ, പേരൂർ വഴിയും പോകണം.

കെ.കെ. റോഡിലൂടെ വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽനിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.

കെ.കെ. റോഡിലൂടെ വരുന്ന സ്വകാര്യ ബസുകൾ കളക്ടറേറ്റ് ഭാഗത്തുനിന്ന് തിരിഞ്ഞ് നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി തിരികെ പോകേണ്ടതാണ്.

പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി. ബസുകൾ ഐഡ ജംഗ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. വിമാനത്താവളത്തിന് 1000 .28 ഹെക്ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം...

കേരളത്തിൻ്റെ കുംഭമേള മഹാമാഘ മഹോത്സവം ആരംഭിച്ചു : ഗവർണർ ധ്വജാരോഹണം നിർവഹിച്ചു

മലപ്പുറം : കേരളത്തിൻ്റെ കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവം നിളാ തീരത്ത് ആരംഭിച്ചു.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധ്വജാരോഹണം നടത്തി. ഇന്നു മുതൽ ഫെബ്രുവരി മൂന്ന് വരെ മഹോത്സവം നീണ്ടുനിൽക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ...
- Advertisment -

Most Popular

- Advertisement -