Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാഹന പരിശോധനയ്ക്കിടെ...

വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം : 2 പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ.എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി.എൻ. സന്തോഷിനാണ് പരുക്കേറ്റത്.കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്.അപകടമുണ്ടാക്കിയ കാർ  പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന കാർ നിർത്താൻ പൊലീസുകാർ ആവശ്യപ്പെട്ടു.ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് വേ​ഗം കൂട്ടി കാർ ചീറിപ്പായുകയായിരുന്നു. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ അൽപദൂരം മുന്നോട്ടു പാഞ്ഞു. ഇതിനുപിന്നാലെ സഡൻ ബ്രേക്കിട്ടതോടെ. എഎസ്ഐ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐബി വനിത ഓഫീസറുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി

തിരുവനന്തപുരം: ഐബി  വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ്...

മോഹൻ ഭാ​ഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി : ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം . പ്രധാനമന്ത്രിക്കൊരുക്കുന്ന സുരക്ഷയ്‌ക്ക് സമാനമായാണ് മോഹൻ ഭാ​ഗവതിനും സുരക്ഷ നൽ‌കുക. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി...
- Advertisment -

Most Popular

- Advertisement -