Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്‌നാട്ടില്‍ ബസും...

തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ മരിച്ചു

തേനി : തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾ മരിച്ചു.ശനിയാഴ്ച രാവിലെയാണ് സംഭവം.കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്  . ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജിയെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.4 പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.ബസ് യാത്രികരിൽ ചിലർ‌ക്കും പരുക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാഞ്ഞിരപ്പള്ളിയിൽ അമിതവേഗത്തിൽ ഏഴ് വാഹനങ്ങളിൽ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ അപകടത്തിൽ പരിക്കേറ്റ 63കാരൻ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന പനക്കച്ചിറ ഇല്ലിക്കുളത്ത് രാജൻ(63) അന്തരിച്ചു. ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ കൂട്ടിക്കൽ സ്വദേശിയായ പുത്തൂർ ശാലോം (27) ആണ് അമിതവേഗത്തി‍ൽ കാറോടിച്ച്...

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...
- Advertisment -

Most Popular

- Advertisement -