Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsകള്ളവോട്ട് നടന്നെന്ന...

കള്ളവോട്ട് നടന്നെന്ന പരാതിയിൽ മൂന്ന്  പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ 3 പേർക്ക് സസ്പെൻഷൻ. 2 പോളിങ് ഓഫിസർമാരെയും ഒരു ബൂത്ത് ലെവൽ ഓഫീസറെയുമാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള പഞ്ചായത്തിലെ മെഴുവേലി കാരിത്തോട്ട സ്വദേശിനി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് രേഖപ്പെടുത്തി എന്ന പരാതിയിലാണ് നടപടി. ദീപ, കല എം.തോമസ് എന്നീ പോളിങ് ഓഫിസർമാരെയും ബി എൽ ഒ അമ്പിളിയെയുമാണ് സസ്പെൻഡ് ചെയ്തത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി പരിഗണിക്കും.

കളളവോട്ട് ചെയ്യാൻ പഞ്ചായത്ത് അംഗവും ബി എൽ ഒ യും കൂട്ടുനിന്നെന്നും ആക്ഷേപം ഉയർന്നിരുന്നു. കളളവോട്ട് നടന്നുവെന്ന് കാട്ടി എൽഡിഎഫ് ആണ് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.

സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത അനുസ്മരണം

തിരുവല്ല:കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്താ അനുസ്മരണം മെയ് 25 ശനിയാഴ്ച (ഇന്ന്) വൈകിട്ട് 5ന് കെ.സി.സി. ആസ്ഥാനത്തോട് ചേര്‍ന്നുള്ള ബിലീവേഴ്‌സ് യൂത്ത് സെന്ററില്‍ നടക്കുന്നു.ഗോവ ഗവര്‍ണര്‍...

നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പി – ബി രാധാകൃഷ്ണ മേനോൻ

പത്തനംതിട്ട : 11 വർഷക്കാലം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും അതിവേഗ വികസനം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ...
- Advertisment -

Most Popular

- Advertisement -