Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ :  നായയെ അഴിച്ചു വിട്ട ശേഷം ഓടിരക്ഷപെട്ട പ്രതിയെ എം.ഡി.എം.എയുമായി പൊലീസ് പിടികൂടി

ചങ്ങനാശേരി :  മയക്കുമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സർക്കാർ നിരോധിച്ചിട്ടുള്ള മയക്കുമരുന്നായ 7.154 ഗ്രാം എം.ഡി.എം.എ  കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃക്കൊടിത്താനം പോലീസിന്  ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പായിപ്പാട്  പള്ളിക്കച്ചിറ  ഇളപ്പുങ്ങൽ പുതുപ്പറമ്പിൽ വീട്ടിൽ  സൽമാൻ ഖാൻ എന്നയാളെ പിടികൂടിയത്. നേരത്തെ ഇയാളുടെ ലഹരി വിൽപ്പനയെപ്പറ്റി വിവരം ലഭിച്ച് പരിശോധനയ്ക്ക് എത്തിയ പൊലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ട ശേഷം ഇയാൾ ഓടിരക്ഷപെട്ടിരുന്നു. 

പ്രതിയുടെ കൈവശം നടത്തിയ പരിശോധനയിൽ 7.154 ഗ്രാം എം.ഡി.എം.എ കണ്ടെത്തി പിടിച്ചെടുക്കുകയും  കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് കടത്ത്, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി സാബുമാത്യു കെ.എം. അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

പത്തനംതിട്ട: തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍  66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ...

ഗവിയിൽ ജീവനക്കാരി കൊല ചെയ്യപ്പെട്ട സംഭവം: പരിസര പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനം

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി  വനത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ഗവിയിലും  പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചു. കെ.യു. ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -