Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ സ്ത്രീയുടെ...

കൊച്ചിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ; അരികിൽ അബോധാവസ്ഥയിൽ പ്രതി

കൊച്ചി :  തേവര കോന്തുരുത്തിയില്‍ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി .ജോര്‍ജ് എന്നയാള്‍ താമസിക്കുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ അബോധാവസ്ഥയിലായ നിലയിൽ ഉണ്ടായിരുന്നു .ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. ഇരുവരും തർക്കമുണ്ടാകുകയും മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് ജോർജ് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു .വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചു നടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു.

ചാക്കിൽ കെട്ടി മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു.രാവിലെ ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. ഇവർ പൊലീസിനെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു .മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ജോർജിന് ഭാര്യയും രണ്ടുമക്കളുമുണ്ട് .മകൻ വിദേശത്താണ്. ഭാര്യ മകളുടെ വീട്ടിലേക്ക് പോയിരുന്നതിനാൽ ജോർജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം വീണ്ടും ശക്തമാകുന്നു ; 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കാലാവസ്ഥാവകുപ്പ് അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട് .ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകും .വടക്കു...

ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും

കോഴിക്കോട്:വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി തലശ്ശേരി രൂപത.രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ശനിയാഴ്ച ചിത്രം പ്രദർശിപ്പിക്കും.സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന്...
- Advertisment -

Most Popular

- Advertisement -