Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവി.എസ്.എസ് ​കോഴഞ്ചേരി...

വി.എസ്.എസ് ​കോഴഞ്ചേരി താലൂക്ക് യൂണിയൻ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ആദരിച്ചു

​കോഴഞ്ചേരി : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) കോഴഞ്ചേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. കോഴഞ്ചേരി മോത്തി ടൂറിസ്റ്റ് ഹോമിൽ വെച്ച് നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി അജിത് എസ്. ഉദ്ഘാടനം ചെയ്തു.

​ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾക്കുള്ള ആദരവും ഇതോടൊപ്പം നടന്നു. വി.എസ് എസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അജിത് എസ്., കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആർ. ശ്രീകാന്ത് എന്നിവർക്ക് താലൂക്ക് യൂണിയൻ സ്വീകരണം നൽകി. ചടങ്ങിൽ സംസ്ഥാന കൗൺസിലർ ആർ. ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി.

​താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽകുമാർ കെ. ടി. അധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് സെക്രട്ടറി പി. എസ്. വേണുഗോപാൽ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് അശോക് കുമാർ പി. വി., ജില്ലാ സെക്രട്ടറി കെ. ജി. രാജപ്പൻ ആചാരി, താലൂക്ക് വൈസ് പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി അനൂപ് കുമാർ നന്ദി രേഖപ്പെടുത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ മുരളീധരൻ വട്ടിയൂർക്കാവിൽ  മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് സൂചന .പല മണ്ഡലങ്ങളിലും മുരളിധരന്റെ പേര് ഉയർന്നെങ്കിലും വട്ടിയൂർകാവിൽ തന്നെ മത്സരിക്കാൻ മുരളീധരൻ തീരുമാനമെടുക്കുകയായിരുന്നു.സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്താണ് എതിരാളിയായി എത്തുന്നത്. ബിജെപിയും ശക്തരായ സ്ഥാനാർഥിയെ...

ആതിരപ്പള്ളിയിലെ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധ

കൊച്ചി : കോടനാട്ട് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ മരണകാരണം തലച്ചോറിനേറ്റ അണുബാധയെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം ....
- Advertisment -

Most Popular

- Advertisement -