Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅമിത് ഷാ...

അമിത് ഷാ 26-ന് കൊല്ലത്ത്: ജില്ലയില്‍ ഗതാഗത നിയന്ത്രണം

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കൊല്ലം ജില്ലയില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ചിന്നക്കട മുതല്‍ ആറുമുറിക്കട വരെയുള്ള റോഡില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിന് സമ്പൂര്‍ണ വിലക്കുമുണ്ട്.

കൊല്ലത്ത് നാളെ രണ്ട് പ്രധാന ചടങ്ങുകളിലാണ് മന്ത്രി പങ്കെടുക്കുന്നത്. കുണ്ടറ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2:45 മുതല്‍ 4:15 വരെ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് തിരിക്കുന്ന അമിത് ഷാ, വൈകീട്ട്  5 മണിക്ക് നടക്കുന്ന പൊതുപരിപാടിയും ഉദ്ഘാടനം ചെയ്യും.

കൊട്ടാരക്കരയില്‍ നിന്നും കൊല്ലത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ അമ്പലത്തുംകാലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിപ്ര, മടന്തകോഡ്, നെടുമണ്‍കാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂര്‍ വഴിയും, ലൈറ്റ് മോട്ടോര്‍ വാഹനങ്ങളും ബൈക്കുകളും ആറുമുറിക്കടയില്‍ നിന്ന് തിരിഞ്ഞ് കുഴിമതിക്കാട്, പികെപി കവല, യുപിഎസ് ജങ്ഷന്‍, പെരുമ്പുഴ, കണ്ണനല്ലൂര്‍ വഴിയും പോകേണ്ടതാണ്.

കണ്ണനല്ലൂരില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുമ്പുഴയില്‍ നിന്ന് തിരിഞ്ഞ് പികെപി ജംഗ്ഷന്‍, കുഴിമതിക്കാട്, ആറുമുറിക്കട വഴിയും, ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്നവ ചീരങ്കാവ്, പവിത്രേശ്വരം വഴിയും പോകണം. ഭരണിക്കാവില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മൂന്നുമുക്കില്‍ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം, ചീരങ്കാവ് വഴിയും, കൊല്ലം ഭാഗത്തേക്ക് പോകുന്നവ പേരയം, ഇളമ്പള്ളൂര്‍, അഞ്ചാലുംമൂട് വഴിയും സഞ്ചരിക്കേണ്ടതാണ്.

കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാരഥി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് മൊയ്തീന്‍മുക്ക്, പെരുമ്പുഴ, പികെപി ജങ്ഷന്‍ വഴി കൊട്ടാരക്കരയിലേക്ക് പോകണം. അഞ്ചാലുംമൂട്, കൊറ്റങ്കര, മാമ്പുഴ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കായി ഇളമ്പള്ളൂര്‍ രണ്ട്റോഡ്, പുത്തൂര്‍, കേരളപുരം കെപിപി ജങ്ഷന്‍ എന്നിവ വഴി പ്രത്യേക ബൈപ്പാസ് റൂട്ടുകളും ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസ്: എസ്ഐടിയുടെ പരിശോധന സന്നിധാനത്ത് ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട എസ് ഐടി യുടെ സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത് നടക്കും. പ്രഭാമണ്ഡലം ഇളക്കി സാംപിളുകൾ ശേഖരിക്കുന്നത് വൈകിട്ട് 5 ന് ആരംഭിക്കും. കട്ടിളപ്പാളിയുടെ മുകളിലാണ് പ്രഭാമണ്ഡലം. കട്ടിളപ്പാളിയുടെ...

എടത്വ-പൊടിയാടി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് താത്കാലികമായി നിർത്തി

എടത്വ : അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ചക്കുളത്ത് കാവ് നെടുമ്പ്രം വെളളക്കിണര്‍ ഭാഗത്തും, എടത്വ-കളങ്ങര ചങ്ങനാശ്ശേരി, എടത്വ-വീയപുരം-ഹരിപ്പാട്, എടത്വ-പാരേതോട് റോഡിലും, കണ്ടംകരി-ചമ്പക്കുളം റോഡിലും ജലനിരപ്പ് ഉയർന്നതിനാൽ  ഈറൂട്ടിലൂടെയുളള  ബസ് സർവീസ് താത്കാലികമായി നിർത്തിവെച്ചതായി കെ...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -